തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിവ്റേജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിന് നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്ന് ബവ്കോ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചു.
അധിക ഗാലനേജ് ഫീ ഈടാക്കാൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി ബജറ്റിന് മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തിൽ നികുതി വകുപ്പ് അറിയിക്കും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലീറ്ററിന് 10 രൂപ വീതം ബവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വർധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയിൽത്തന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നെങ്കിലും ബവ്കോ സമർപ്പിച്ച കണക്കുകൾ നേരെ വിപരീതമായിരുന്നു.200 കോടിയുടെ വാർഷിക വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്നാണു ബവ്കോയുടെ കണക്കെടുപ്പിൽ കണ്ടെത്തിയത്. ബവ്കോ ലാഭമുണ്ടാക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സാഹചര്യത്തിൽ ഇത് ബാധ്യതയാവുകയും മദ്യവില ഉയർത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി നാല് ശതമാനം വർധിപ്പിച്ച സർക്കാർ, 2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. 500മുതൽ 999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലേക്ക് വിലയുള്ള കുപ്പിക്ക് 40 രൂപയുമാണു സെസ് ഏർപ്പെടുത്തിയത്. ഇതിന് പുറമേയായിരുന്നു ഗാലനേജ് ഫീ വർധന.സാമ്പത്തിക പ്രതിസന്ധി നേരിടാൻ 200 കോടി;ബിവ്റേജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ ഈടാക്കാൻ കഴിയാതെ സർക്കാർ;
0
ഞായറാഴ്ച, ജനുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.