കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ബാങ്കുകൾ കൂടുതൽ സഹായം ലഭ്യമാക്കണം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ ബാങ്കുകൾ തയ്യാറാകണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതുവരെ കാത്തിരിക്കാതെ അവരെ പ്രോൽസാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും ബാങ്കുകൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024-25 സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ കോട്ടയം ജില്ലയിൽ 16105 കോടി രൂപ ബാങ്കുകൾ ജില്ലയിൽ വായ്പ നൽകിയതായി കോട്ടയം ലീഡ് ബാങ്ക് ആയ എസ്ബിഐയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു. എസ്ബിഐ കോട്ടയം അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. വേണുകുമാർ. ടി. കെ യുടെ അധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ. ടി. മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി.

6000 കോടി രൂപ കാർഷിക മേഖലയിലും 3237 കോടി രൂപ സൂക്ഷ്മ, ചെറുകിട,ഇടത്തരം വ്യവസായ മേഖലയിലും, 321 കോടി രൂപ ഇതര മുൻഗണന വയ്പാ മേഖലയിലും വിതരണംചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണവായ്പ മുതലായവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 6547 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 9558 കോടി രൂപയും മുൻഗണന വിഭാഗത്തിനാണ്. 

ജില്ലയിൽ 165 കോടി രൂപ വിദ്യാഭ്യാസ വയ്പയായും, 961 കോടി രൂപ ഭവന വയ്പയായും, 389 കോടി രൂപ മുദ്ര ലോൺ വിഭാഗത്തിലും ഈ കാലയളവിൽ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്.കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ 38475 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 69587 കോടി രൂപയുമാണ്. ജില്ലയുടെ 2025-26 കാലയളവിലേക്കുള്ള നമ്പർഡിന്റെ പോട്ടെന്ഷ്യൽ ലിങ്ഡ് ക്രെഡിറ്റ്‌ പ്ലാൻ യോഗത്തിൽ ബഹുമാനപെട്ട കോട്ടയം എംപി ശ്രീ. ഫ്രാൻസിസ് ജോർജ് പ്രകാശനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീ രാജു ഫിലിപ്പ്, ആർ.ബി.ഐ എൽ.ഡി.ഒ ശ്രീ മുത്തുകുമാർ. എം , നമ്പാർഡ് ഡിഡിഎം ശ്രീ റെജി വർഗീസ്, SBI RSETI ഡയറക്ടർ ശ്രീമതി മിനി സൂസൻ വർഗീസ്, SBI ലീഡ് ഡിസ്ട്രിക് ഓഫീസർ ശ്രീ അനിൽ.ഡി എന്നിവരും ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികളും ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !