കോഴിക്കോട്: ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി.
ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ചാണ് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.