ചാലിശേരിയിൽ ജാഗ്രത സമിതി യോഗം ചേർന്നു

ചാലിശേരി:ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി യോഗവും ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ കുമാർ യോഗം ഉദ്ഘാടനം ചെയ്തു ന്യൂ ഇയറിൻ്റെ ഭാഗ്മായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.പുതുവർഷത്തിൻ്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ ,സ്കൂൾ ,കോളേജ് എന്നിടങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ എന്നിവ നടത്തുവാൻ തീരുമാനിച്ചു. ലഹരി മൂലം സമൂഹത്തെയും കുടുംബങ്ങളെയും ബാധിക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും, ഓൺലൈൻ തട്ടിപ്പുകളിൽ പൊതുജനം ജാഗ്രത പുലർത്തണമെന്നും, ലൈസൻസ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.

സബ് ഇൻസ്പെക്ടർ എസ്.ശ്രീലാൽ, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ അരവിന്ദാക്ഷൻ.റ്റി , ബീറ്റ് ഓഫിസർ ആർ .സജിത ,ജാഗ്രത സമിതി അംഗങ്ങളായ സുനിത , ടി.പി. സക്കീർ , മെൽകോ സെയ്ദ് , ബഷീർതങ്ങൾ , സി.എം സജീവൻ,മോഹൻ കുരുവിള, പി.യു. എഡ് വി,സുരേഷ്, ബേബി മേക്കാട്ടുകുളം, കരീം,എ.സി.ഗീവർ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !