ലഹരി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന മന്ത്രി സജി ചെറിയാനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം; എൻ ഹരി

കോട്ടയം : കായംകുളം എംഎൽഎ പ്രതിഭയുടെ മകനെ ലഹരി കേസിൽ എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ ലഹരി ഉപയോഗത്തെ നിസ്സാരവൽക്കരിച്ചു പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ ആദ്യം വൈദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് എൻ. ഹരി.

കേരളത്തിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിഉപയോഗവും വിൽപ്പനയും വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് മന്ത്രി പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചത്.

ലഹരി ഉപയോഗിക്കുന്നവരെ ഉപദേശിച്ചു വിടുകയായിരുന്നു എക്സൈസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് മന്ത്രിയുടെ പരസ്യ പ്രസ്താവന. പാർട്ടി എം.എൽഎയുടെ മകൻ കുറ്റകൃത്യം ചെയ്താലും അതിനെ ന്യായീകരിക്കുന്നത് ഏതുതരം മാനസികാവസ്ഥയാണ്.

യാതൊരു അടിസ്ഥാനവും ഇല്ലാത്ത മന്ത്രിയുടെ മുൻ പ്രസ്താവനകൾ പലതും അദ്ദേഹം ലഹരിക്ക് അടിമയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ്.ഭരണഘടനാവിരുദ്ധ പ്രസംഗവും കേരളത്തിൽ എന്തിനാ നെൽകൃഷി,തമിഴ്നാട്ടിൽ നിന്ന് വാങ്ങിയാൽ പോരേ തുടങ്ങിയ പ്രസ്താവനകളും അദ്ദേഹത്തിൻറെ സ്ഥിരതയിൽ തന്നെ സംശയം തോന്നുന്നതാണ്.

ഇവരെ പിടികൂടിയ കുട്ടനാട് എക്സൈസ് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതതിലൂടെ മുഖ്യമന്ത്രിയും സജി ചെറിയാനും നൽകുന്ന സന്ദേശം എന്താണ്. മുഖം നോക്കി നടപടിയെടുക്കണം അല്ലെങ്കിൽ ശിക്ഷണ നടപടി നേരിടണമെന്നല്ലേ.ഉദ്യോഗസ്ഥലം മനോവീര്യം തകർക്കുന്ന ഈ നടപടി ലഹരി മാഫിയക്ക് കരുത്ത് പകരുന്നതാണ്.

ലഹരിക്കെതിരെ പൊതു സമൂഹത്തിൽ പോരാട്ട മുഖവുമായി നിൽക്കുന്ന സിപിഎമ്മിന്റെ യുവജന വിദ്യാർത്ഥി സംഘടനകൾക്ക് മന്ത്രി സജി ചെറിയാന്റെ നിലപാട് തന്നെയാണോ എന്ന് അറിയാൻ താൽപര്യമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !