കൊച്ചി: ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്.
പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന് സിജോയ് വര്‍ഗീസ് എന്നിവര്‍ വീഡിയോയിലുണ്ട്. ഒന്നര മീറ്ററാണ് സ്റ്റേജിന്റെ വലുപ്പം ഉണ്ടായിരുന്നത്. അതില്‍ രണ്ട് നിരയായാണ് കസേര ഇട്ടിരുന്നത്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. ഇതിനിടെയാണ് അപകടം.
അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന.
കേസിലെ പ്രതികള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവും. മൃദംഗ വിഷന്‍ വിഷന്‍ MD നിഗോഷ്കുമാര്‍, CEO ഷെമീര്‍ അബ്ദുല്‍ റഹിം,എന്നിവരാണ് ഹാജരാവുക.
ഹൈകോടതി കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതുവരെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസ് MLA ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ മെഡിക്കല്‍ ബുള്ളറ്റ് ഇന്ന് രാവിലെ പുറത്ത് വിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.