ഡല്‍ഹി: അതിർത്തിയില്‍ പ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ കടുപ്പിത്ത് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള ഈ നടപടി.
അതിർത്തിയില്‍ ഭീകരർ തുരങ്കങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അത് ചെറുക്കാനുള്ള നടപടികള്‍ക്കാണ് മുൻതൂക്കം നല്‍കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ അതിർത്തി രക്ഷാ സേന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.അതിർത്തി കടന്നുള്ള തുരങ്കങ്ങള്‍ നിർമ്മിക്കുന്നത് ശാസ്ത്രീയമായി തടയാനുള്ള മാർഗങ്ങളാണ് സേന കൂടുതലായും സ്വീകരിക്കുന്നത്. തുരങ്ക നിർമ്മണത്തിന് സാദ്ധ്യത കൂടിയ സ്ഥലങ്ങളെപ്പറ്റി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് നല്‍കിയിരുന്നു.
പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയില്‍ 33 കിലോമീറ്റർ ഭാഗത്ത് തുരങ്കങ്ങള്‍ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നുണ്ട്. ഇതില്‍ 25 കിലോമീറ്റർ ഭാഗത്ത് നിർമ്മാണം പൂർത്തിയായി.ശേഷിക്കുന്ന ഭാഗത്തെ കിടങ്ങുനിർമ്മാണവും ഉടൻ പൂർത്തിയാക്കുമെന്നാണ് വിവരം. നൂതന യന്ത്രസംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്. നാലടി വീതിയും പത്തടി ആഴവുമുള്ള കിടങ്ങുകളാണ് അതിർത്തിയില്‍ നിർമ്മിക്കുന്നത്.
പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം നിലനിർത്തുന്നതിനായി ആന്റി-ഇൻഫില്‍ട്രേഷൻ റോളുകളില്‍ കൂടുതല്‍ ബറ്റാലിയനുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതല്‍ മികച്ച നിരീക്ഷണത്തിനായി സിസിടിവി/പിടിസെഡ്, ബുള്ളറ്റ് ക്യാമറകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.