പഴയ രൂപമേയല്ല... മെലിഞ്ഞ് കവിളുകള്‍ ഒട്ടി അവശനായി, മണിയൻപിള്ള രാജുവിന് കാൻസറോ?; ചർച്ച ചെയ്ത് സോഷ്യല്‍മീഡിയ,

മല... കുഞ്ഞിന്റെ പേര് മല...', മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് ഈ ഡയലോഗും മിന്നാരത്തിലെ പാലയില്‍ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയുമാണ്.

ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും മണിയൻപിള്ള രാജുവിന്റെയും കോമ്പിനേഷൻ സീനുകള്‍ ആവർത്തിച്ച്‌ കണ്ട് മലയാളികള്‍ ചിരിക്കാറുണ്ട്. നടൻ എന്നതിലുപരി നിർമാതാവായുമെല്ലാം തിളങ്ങിയിട്ടുള്ള താരം നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ്.
നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ തുടങ്ങി മണിയൻപിള്ള രാജു ചെയ്യാത്ത കഥാപാത്രങ്ങളില്ല.

 അറുപത്തിയൊമ്പതുകാരനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയുമാണ് പ്രേക്ഷകർക്കിടയില്‍ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയിരുന്നു.

ഭാര്യയ്ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകള്‍‌ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് ചർച്ചയാകുന്നത്. നടന്റെ പുതിയ ലുക്ക് തന്നെയാണ് ചർച്ചകള്‍ക്ക് കാരണമായത്. 

ശരീരം മെലിഞ്ഞ് അവശനായ നിലയിലായിരുന്നു നടൻ. ശരീര ഭാരം വളരെ അധികം കുറഞ്ഞിരുന്നു. കവിളുകളും കൈകളും ക്ഷീണിച്ചിരുന്നു. ആദ്യമായാണ് ഇത്തരമൊരു രൂപത്തില്‍ നടനെ മലയാളികള്‍ കാണുന്നത്.

ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയില്‍ മണിയൻപിള്ള രാജുവിനെ മുമ്പ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടോ?. ആർക്കെങ്കിലും അറിയാമോ?. ഇത് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മാറ്റമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഫോട്ടോ പങ്കിട്ട് ഒരാള്‍ റെഡ്ഡിറ്റ് കുറിച്ചത്. ഇതോടെയാണ് നടന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ആരംഭിച്ചത്

എപ്പോഴും കുടവയറും തുടുത്ത കവിളുകളുമെല്ലാമുള്ള മണിയൻപിള്ള രാജുവിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം മണിയൻപിള്ള രാജുവും വിവാദത്തില്‍ കുടുങ്ങിയിരുന്നു. അന്ന് മീഡിയയോട് തന്റെ പ്രതികരണം അറിയിക്കാൻ എത്തിയപ്പോഴും കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ സമാനമായ രീതിയില്‍ തന്നെയായിരുന്നു നടന്റെ അവസ്ഥ.

അതേസമയം ചർച്ചകള്‍ ആരംഭിച്ചപ്പോള്‍ നടൻ അർബുദബാധിതനാണെന്നും അതിനുള്ള ചികിത്സ എടുക്കുന്നതിനാലുമാണ് മെലിഞ്ഞ് ഇരിക്കുന്നതെന്നാണ് ചിലർ കുറിച്ചത്. 

എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. കുടുംബം  ഒരിക്കല്‍ പോലും ഇത്തരം കാര്യങ്ങളെ പറ്റി പൊതുഇടങ്ങളില്‍ സംസാരിച്ചിട്ടില്ല. മറ്റ് ചിലർ നടന് ഡയബറ്റിക്സ് പ്രശ്നങ്ങളുള്ളതിനാലാണ് അവശനായി കാണപ്പെടുന്നതെന്ന് കുറിച്ചു.

പൊതുവെ താരങ്ങളുടെ ശരീരത്തില്‍ ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ വരുമ്പോള്‍ ആരാധകർ തന്നെ ലക്ഷണങ്ങള്‍ വെച്ച്‌ അസുഖം പ്രവചിക്കുന്നത് സ്ഥിരമായി സോഷ്യല്‍‌മീഡിയയില്‍ കണ്ട് വരുന്ന കാഴ്ചയാണ്. 

അടുത്തിടെ പനി ബാധിച്ചിട്ടും പുതിയ സിനിമയുടെ ഓഡിയോ റിലീസിന് എത്തിയ വിശാലിന് മാരകമായ അസുഖങ്ങള്‍ ഉണ്ടെന്ന രീതിയിലായിരുന്നു കമന്റുകളും റിപ്പോർട്ടുകളും പ്രചരിച്ചത്.

പിന്നീട് പനി സുഖപ്പെട്ടപ്പോള്‍ വിശാല്‍ തന്നെ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച്‌ മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച്‌ ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. 

രോഗത്തിന്റെ ഒരു ഘട്ടത്തില്‍ നടന് ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നല്‍കിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോള്‍ ആകെ വിഷമിച്ചു. 

മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്. പാലും പഴവുമാണ് അവസാനമായി മണിയൻപിള്ള രാജു അഭിനയിച്ച്‌ തിയേറ്ററുകളിലെത്തിയ സിനിമ. താരത്തിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തില്‍ സജീവമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !