തൃശൂർ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.
യമനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിനേശൻ എന്നയാളാണ് പുതിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വിവരം പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകള്‍ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവുമായി സംസാരിച്ചിരുന്നുവെന്നും ദിനേശൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു.പത്ത് വർഷത്തിലധികം യമനില്‍ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ, നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോമിന്റെ സഹായത്തോടെയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. യമനിലെ മലയാളി സമൂഹം മുഴുവൻ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കുകയാണെന്നും ദിനേശൻ പറഞ്ഞു.
യമനിലെ മലയാളികള്‍ക്കിടയില്‍ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും, വധശിക്ഷ നടപ്പിലാക്കാനാണെങ്കില്‍ വളരെ മുമ്പേ ആകാമായിരുന്നെന്നും നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി.2014ല്‍ ജോലി തേടി യമനിലെത്തിയ ദിനേശൻ, യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബന്ധം വിച്ഛേദിക്കപ്പെട്ടു.
പിന്നീട് 2021ല്‍ യമനിലെ മലയാളി അസോസിയേഷൻ്റെയും സാമുവേല്‍ ജെറോമിൻ്റെ തീവ്രപ്രയത്നങ്ങളും ഒടുവില്‍ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.