ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതർക്ക് ശമ്പളം നല്‍കുന്നതിനായി 'പൂജാരി ഗ്രന്ഥി സമ്മാൻ യോജന' മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.
ഇതേ തുടർന്ന് ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന് ഡല്‍ഹിയിലെ മുസ്ലീം പുരോഹിതന്മാരില്‍ നിന്ന് കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത് . മാസങ്ങളായി തങ്ങള്‍ ശമ്പ കുടിശ്ശികയ്ക്കായി കാത്തിരിക്കുകയാണെന്നും അപ്പോഴാണ് പുതിയ പ്രഖ്യാപനവുമായി കെജ്രിവാള്‍ രംഗത്ത് വരുന്നതെന്നും മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദു പുരോഹിതർക്ക് ശമ്പളമായി 18,000 രൂപ വാഗ്ദാനം ചെയ്തു, ഞങ്ങള്‍ക്ക് എതിർപ്പില്ല. എന്നാല്‍ ഞങ്ങളുടെ കാര്യമോ? 17 മാസമായി ഇമാമുമാർക്കും മൊഅസിൻമാർക്കും ശമ്പളമില്ല.
ഒരു കാലത്ത് കെജ്‌രിവാളിനെ തങ്ങളുടെ രക്ഷകനായി വിശ്വസിച്ചിരുന്ന മുസ്ലീം സമൂഹത്തെ ഇത് അപമാനിക്കുന്നതിന് തുല്യമാണ്. എഐഎംഐഎം ഡല്‍ഹി പ്രസിഡൻ്റ് ഷോയിബ് ജമായിയും പ്രതിഷേധത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
രോഷാകുലരായ പ്രതിഷേധങ്ങള്‍ നഗരത്തിലുടനീളം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്, തങ്ങളുടെ ദുരവസ്ഥയിലേക്ക് ഡല്‍ഹി സർക്കാർ കണ്ണടച്ചിരിക്കുകയാണെന്ന് നിരവധി മൗലാനകള്‍ ആരോപിച്ചു. 'ഞങ്ങളുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ മാസങ്ങളായി പ്രതിഷേധിക്കുകയാണ്,
എന്നാല്‍ ഞങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം അവർ ഹിന്ദു പുരോഹിതർക്ക് പണം പ്രഖ്യാപിക്കുന്നു,' പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു ഇമാം പറഞ്ഞു.
അതെ സമയം കഴിഞ്ഞ ദിവസമാണ്, കെജ്രിവാള്‍ പ്രഖ്യാപിച്ച പല പദ്ധതികളും നിലവിലില്ലാത്തതാണെന്ന് വിവിധ സർക്കാർ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്. അതിനോടൊപ്പമാണ് 17 മാസമായി മുസ്‌ലിം പുരോഹിതർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയും.
ഈ സാഹചര്യത്തില്‍ ഹിന്ദു പുരോഹിതന്മാർക്ക് കെജ്രിവാള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം വെറും പൊള്ളയായ വാഗ്‌ദാനം മാത്രമായി തുടരുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.