കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

കൊച്ചി ;നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട. കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരു യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി.

മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെയും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി സ്വദേശികളായ 5 യുവാക്കളെയും പിടികൂടിയത്. മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും അയ്യൻ മാസ്റ്റർ ലൈനിലുള്ള ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്ര പുണെ സ്വദേശിനി അയിഷ ഗഫാർ സെയ്ത് (39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽവച്ച്  പിടികൂടി.

 ഇവരിൽ നിന്ന് 15 ലക്ഷത്തോളം വിലവരുന്ന 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. അയ്യൻ മാസ്റ്റർ ലൈനിലുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്ക്ക് സമീപമുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !