തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തകൻ അജു കെ മധുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന പല വിഷയങ്ങളും ഞാൻ ഉന്നയിച്ചിരുന്നു അതുപോലെ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഹോസ്പിറ്റൽ ആണ് മെഡിക്കൽ കോളേജ് അവിടെയുള്ള രോഗികൾ സന്ധ്യക്ക് ഒരു മണിക്കൂർ സൗജന്യമായി സന്ദർശകരെ കടത്തി വിടും എന്നാൽ ഇപ്പോൾ ഒരു കാരണവശാലും ദർശകർക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കുന്നില്ലേ ?
എന്തുകൊണ്ടാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കാത്തത് ? പക്ഷേ പിടിപാടും സ്വാധീനവും ഉള്ളവർക്ക് ഒരു വിലക്കുമില്ല ഏതുസമയം വേണമെങ്കിലും അകത്ത് പ്രവേശിക്കുകയും അവർക്കു വേണ്ടപ്പെട്ട രോഗികളെ സന്ദർശിക്കാനും അവസരം നൽകുന്നുണ്ട് ?
കൂടാതെ ഹോസ്പിറ്റൽ സെക്യൂരിറ്റി സർവീസ് പ്രൈവറ്റ് കുത്തക കമ്പനിക്ക് നൽകിയത് കൊണ്ട് സുരക്ഷയ്ക്ക് തോന്നിവാസമാണ് ഹോസ്പിറ്റൽ പരിസരങ്ങളിൽ കാണുന്നത് ഇതൊന്നും അധികാരികളുടെ മുന്നിൽ എത്തിയാലും കാണാത്ത ഭാവത്തിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഭരണകർത്താക്കൾ ഇനി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ സാധാരണ ജനങ്ങൾ വീണ്ടും ദുരിതത്തിൽ ആകും.
ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു അജു കെ മധുവിന്റെ പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.