കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ വൻ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് കണ്ണൂർ ഡി എം ഒ യ്ക്ക് സ്ഥലംമാറ്റം.
കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. പിയൂഷിനെതിരെയാണ് ജില്ലാ കളക്ടർ നടപടിയെടുത്തത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി 2024 ഓഗസ്റ്റ് എട്ടിന് ഒരു അവലോകന യോഗം നിശ്ചയിച്ചിരുന്നു.ആ യോഗത്തില്‍ ഡോ. പിയുഷ് പങ്കെടുത്തില്ല. മാത്രമല്ല പ്രധാനമന്ത്രിയെ അനുഗമിക്കേണ്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എസ് പി ജി ചോദിച്ചിരുന്നു. ഈ ലിസ്റ്റും ഡി എം ഒ നല്‍കിയില്ല. ഒടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാതെയാണ് ട്രയല്‍ റണ്‍ നടത്തിയത്.
പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കേണ്ട ചുമതലയുള്ള എസ് പി ജി യുമായി ഫലത്തില്‍ നിസ്സഹകരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ ഡി എം ഒ ചെയ്തത്. ആരോഗ്യവകുപ്പ് ജീവനക്കാരില്ലാതെ ട്രയല്‍ റണ്‍ നടത്തേണ്ടിവന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.കണ്ണൂരില്‍ നിന്ന് കൊല്ലത്തേയ്ക്കാണ് ഡി എം ഒ യെ സ്ഥലം മാറ്റിയത്. കോഴിക്കോട്ടുകാരനായ ഡി എം ഒ തന്റെ സ്ഥലം മാറ്റം കോഴിക്കോട്ടേയ്ക്ക് വേണമെന്ന് നടപടിക്കിടെ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. ഇതിന് മുമ്പും ഡോ പിയൂഷ് സമാനമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്ന് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.