ബാങ്കോങ്ക്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ തായ്ലന്ഡിലെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് തായ് കോടതി.
അയ്യായിരം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ ഫെതര്‍വെയ്റ്റ് ബോക്സിങിലാണ് സോംലക്ക് കാംസിങ് സ്വര്‍ണം നേടിയത്.തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് സോംലക്കിനെ ഖോണ് കെയ്ന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി വിധിക്കെതിരെ പ്രതി അപ്പീല്‍ നല്കി. 2023 ഡിസംബറില്‍ ബോണ്‍ കെയ്നിലെ ഒരു ഹോട്ടലില്‍ വച്ച് സോംലക്ക് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പതിനേഴുകാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; രാജ്യത്തെ ആദ്യ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവിന് ജയില്‍ ശിക്ഷ,
0
വ്യാഴാഴ്ച, ജനുവരി 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.