കൊടുംചതി: 17കാരി ഗര്‍ഭിണിയായി; ഒരുമിച്ച്‌ മരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാമുകി ചാടി, കാമുകന്‍ കൈവിടുവിച്ച്‌ രക്ഷപ്പെട്ടു

സൂറത്ത് : ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ കാമുകിയെ കൈവിട്ട് മരിക്കാന്‍വിട്ട്  കാമുകന്‍.

സൂറത്തിലെ വരാച്ചയില്‍ നടന്ന സംഭവത്തില്‍ ഗര്‍ഭിണിയായ കാമുകി താഴേയ്ക്ക് വീണപ്പോള്‍ കാമുകന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍  സോഹം ഗോഹില്‍ എന്ന യുവാവാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരിക്കുന്ന ഇയാള്‍ക്ക് എതിരേ കേസെടുത്ത പോലീസ് യുവാവിനെ തെരയുകയാണ്.

ഒന്നരമാസം ഗര്‍ഭിണിയായ 17 കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോഹിലിനെതിരേ പോലീസ് ബലാത്സംഗത്തിന് പോക്‌സോ വകുപ്പിട്ട് അന്വേഷണം തുടങ്ങി ഇരയുടെ സഹോദരിയുടെ പരാതിയിലാണ് നടപടി. സൂറത്തിലെ എംബ്രോയ്ഡറി യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ്.


രണ്ടുപേരും പിന്നീട് സുഹൃത്തുക്കളാകുകയും ഇരയെ ഒരിക്കല്‍ യുവാവ് തന്റെ വീട്ടിലെത്തിച്ച്‌ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരീരികബന്ധത്തിന് ഇരയാക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് യുവാവിന്റെ വിവാഹനിശ്ചയം മറ്റൊരു പെണ്‍കുട്ടിയുമായി കഴിഞ്ഞെന്ന് പെണ്‍കുട്ടി അറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ താമസിക്കുന്ന സഹോദരിയുടെ എംബ്രോയ്ഡറി യൂണിറ്റ് നടത്തുന്ന കെട്ടിടത്തില്‍ എത്തുകയും രണ്ടുപേരും തമ്മില്‍  വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 10.30 യോടെ രണ്ടുപേരും കൈകോര്‍ത്ത് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് പോയി. 

ഈ സമയത്ത് പെണ്‍കുട്ടി വാതില്‍ അടച്ച്‌ കുറ്റിയിടുകയും ചെയ്തു. സഹോദരി ഉടന്‍ അടുത്തു താമസിക്കുന്ന മറ്റൊരാളെ വിളിക്കുകയും എന്നാല്‍ ഇവര്‍ എത്തുന്നതിന് മുമ്പായി പെണ്‍കുട്ടി താഴേയ്ക്ക് ചാടുകയും ചെയ്തു. ഗോഹില്‍ ഉടന്‍ തന്നെ ഓടി താഴെയെത്തുകയും ചെയ്തു.

മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സഹോദരി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു  അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. 

ഇരയുടെ മൊഴിയും സഹോദരിയുടെ മൊഴിയും എടുത്തിട്ടുണ്ട്. ഗോഹിലിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഗര്‍ഭിണിയാക്കിയതിനും വരാച്ച പോലീസ് കേസെടുത്തു.

ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചാണ് ഒരു മണിക്കൂര്‍ ഇരുവരും സംസാരിച്ചതെന്നും അതിന് ശേഷം പരസ്പരം കൈകോര്‍ത്ത് മുകളിലേക്ക് പോയെന്നും ചാടാന്‍ നേരത്ത് തന്റെ കൈവിടുവിച്ച്‌ ഗോഹില്‍ പെണ്‍കുട്ടിയെ തനിച്ച്‌ ചാടാന്‍ വിട്ടെന്നും ഗോഹിലിനെ പിടികൂടാന്‍ പോലീസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും വാര്‍ച്ചാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ബി ഗോചിയ വ്യക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !