പവറട്ടി: തൃശൂർ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടർന്ന് ഷവർമ സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിച്ചു.
കിഴക്കേത്തല വെല്‍ക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററില്‍ നിന്ന് ഷവർമ കഴിച്ച 7 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലില്‍ നിന്ന് ഷവർമ കഴിച്ചത് വീട്ടിലേക്ക് പാഴ്സല്‍ കൊണ്ടുവന്നു മാതാവിനെ നല്‍കിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി.
ബുധനാഴ്ചയോടെ അസുഖം കൂടുതല്‍ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഡോക്ടർ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടർ വിശദമാക്കുന്നത്. ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു.
രണ്ടുപേരെയും ചൂണ്ടല്‍ ആശുപത്രിയിലും പ്രവേശിച്ചിട്ടുണ്ട്. എളവള്ളി ആരോഗ്യവകുപ്പ് ഷവർമ സെൻറർ അടപ്പിച്ചു. ഹോട്ടല്‍ അടയ്ക്കാൻ നോട്ടീസ് നല്‍കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.