കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍ സുപ്രീംകോടതിയില്‍. തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി കിരണ്‍ ഹര്‍ജിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിന്റെ പക്കല്‍ തെളിവില്ലെന്നും മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നു കിരണ്‍ ഹര്‍ജിയില്‍ പറയുന്നു.തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നും കിരണ്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന് ദീപക് പ്രകാശാണ് കിരണന്റെ ഹര്‍ജി സമര്‍പ്പിച്ചത്.
പത്തു വര്‍ഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമായില്ല.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് 2021 ജൂണില്‍ വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 100 പവന് സ്വര്‍ണവും ഒന്നേ കാല് ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്.
എന്നാല്‍, വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് കിരണ്‍, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.