ചെന്നൈ: കാണിക്കയിടുന്നതിനിടെ വഞ്ചിയില്‍ വീണ ഐഫോണ്‍ ഒടുവില്‍ ഭക്തന് ലേലത്തിലൂടെ തിരികെ ലഭിച്ചു .തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തിലാണ് കാണിക്കയിടുന്നതിനിടെ ദിനേശ് എന്ന യുവാവിന്റെ ഐഫോണ്‍ വഞ്ചിയില്വീണത്.
ഫോണിന്റെ ഉടമ ദിനേശ് തന്റെ ഫോണ്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വഞ്ചിയില്‍ വീഴുന്നവ തിരികെ നല്‍കില്ല എന്നായിരുന്നു എച്ച് ആർ ആൻഡ് സി ഇ വകുപ്പിന്റെ തീരുമാനം.സംഭവം വാർത്ത ആയതിനെ തുടർന്ന് വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ ഇടപെടലുണ്ടായി. എന്നാല്‍ പിന്നീട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമപ്രകാരം ലേലത്തിലൂടെമാത്രമേ ഐഫോണ്‍ കൈമാറാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ഫോണ്‍ ലേലത്തിനുവെച്ചത് . 10,000 രൂപ നല്കി ദിനേശ് തന്റെ ഐഫോണ്‍ വീണ്ടും സ്വന്തമാക്കി.
രണ്ടുമാസം മുന്‍പാണ് ഫോണ്‍ കാണിക്ക വഞ്ചിയില്‍ വീണത്.കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ അബദ്ധത്തില്‍ ഐഫോണ്‍ കാണിക്ക വഞ്ചിയില്‍ വീഴുകയായിരുന്നു. ഫോണ്‍ വീണ്ടെടുക്കാന്‍ ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോള്‍ ഡിസംബര്‍ 19-ന് കാണിക്ക വഞ്ചി തുറക്കുമ്പോള്‍ വരാനാവശ്യപ്പെട്ടു.
എന്നാല്‍ ആ ദിവസം, ദിനേശിന് ഫോണ്‍ നല്‍കിയില്ല. ക്ഷേത്ര ഹുണ്ടികയില്‍ വീഴുന്ന എന്തും ദൈവത്തിന്റെ സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ഐഫോണ്‍ തിരികെ നല്കാന് ക്ഷേത്രം അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.