മലപ്പുറം: സർവോദയ സംഘം, മഹാത്മാ ഗാന്ധിജി രൂപീകരിച്ച ഒരു മഹത്തായ സംഘടനയാണ്, അത് രാജ്യത്തിന്റെ സംസ്‌കാരത്തെ സത്യവും ധർമ്മവും അടിസ്ഥാനമാക്കി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.
ഗാന്ധിജിയുടെ ആശയാധിഷ്ഠിതമായ സാമൂഹ്യ നീതി പ്രചരിപ്പിക്കുന്ന ഈ സംഘടന മഹാത്മാഗാന്ധിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ സത്യം, ധർമ്മം, സമത്വം എന്നീ വഴികളിലൂടെയുള്ള സമൂഹ പുനർനിർമാണം എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ്മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിളാ നദിയിൽ ഒഴുക്കിയതിന്റെ സ്മരണയിൽ, 77-ആം തിരുനാവായ സർവോദയ മേള ഫെബ്രുവരി 8 മുതൽ 12 വരെ വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
അതിനോടനുബന്ധിച്ചുള്ള തിരുനാവായ സർവോദയ മേളയുടെ ബ്രോഷർ പ്രകാശനംമുൻ പാർലമെന്റ് അംഗം സി. ഹരിദാസ് ഐഡിയൽ സ്കൂൾ സീനിയർ പ്രിൻസിപ്പാൾ എഫ്. ഫിറോസിന് ആദ്യ കോപ്പി കൈമാറി നിർവഹിച്ചു .
മേള കൺവീനർ കെ. രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ, അഡ്വ. എ.എം. രോഹിത്, വി.ആർ. മോഹനൻ നായർ, അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, പി. കോയക്കുട്ടി, ഹരിന്ദ്രൻ വെള്ളാഞ്ചേരി, സലാം പോത്തനൂർ, അബ്ദുല്ലായി, ഷാഹുൽ വെള്ളാഞ്ചേരി, ഉമർ പുനത്തിൽ, വി. മോയ്തു, അഭിലാഷ് ശങ്കർ എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപിക ചിത്ര ഹരിദാസ്,തുടർന്ന് ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ, സുപ്രിയ ഉണ്ണികൃഷ്ണൻ, ഹന്ന റസാക്ക് എന്നിവർ പ്രസംഗിച്ചു .
ഈ വർഷത്തെ സർവോദയ മേള സാമൂഹ്യപരമായ പുനരുജ്ജീവനം, സാംസ്കാരിക നവീകരണം, സമൂഹത്തിന്റെ ക്ഷേമം എന്നിവ ലക്‌ഷ്യം വച്ചുകൊണ്ടുള്ളതാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.