പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

ദുബായ്: മലയാളി യുവാവ് ദുബായില്‍ മരിച്ചു. ആലപ്പുഴയിലെ കായംകുളം സ്വദേശി ബിനു വർഗീസ് (47) ആണ് മരിച്ചത്.

ഇദ്ദേഹം ദുബായിലെ ജെഎസ്എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞദിവസം ദുബായിലെ താമസസ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ആംബുലൻസും ദുബായ് പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബിബിഎ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി). സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !