ട്രെയിനിന്‍റെ പടിയിലിരുന്ന് യാത്രക്കിടെ ഉറങ്ങിപ്പോയി; പുറത്തേക്ക് വീണ് എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം,

 കോയമ്പത്തൂർ: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ട്രെയിനിന്‍റെ പടിയിലിരുന്ന് യാത്ര ചെയ്യവെയായിരുന്നു അപകടം.

എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കോയമ്പത്തൂരിനും ഇരുകൂറിനും മധ്യേ ഒണ്ടിപുതൂർ റെയില്‍വേ ഗേറ്റിന് സമീപം പുലർച്ചെ 1.20 നായിരുന്നു അപകടം. 

ജനറല്‍ കംപാർട്ട്മെന്‍റിന്‍റെ പടിക്കട്ടിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്നാണ് നിഗമനം.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണം. സുഹൃത്തുമൊന്നിച്ചു ബംഗളുരുവില്‍ ഇന്‍റർവ്യൂവില്‍ പങ്കെടുക്കാൻ പോകുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !