ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ഒളിക്യാമറ വച്ച സണ്‍ഗ്ലാസ് വച്ച് എത്തി ദർശനത്തിനിടയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയയാളെ പിടികൂടി.
ക്ഷേത്രത്തില്‍ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്നാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദര സ്വദേശിയായ ബിസിനസുകാരന് ജാനി ജയ്കുമാര് ഹൈടെക് സണ്‍ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനകത്ത് കയറി ചിത്രങ്ങള്‍ പകര്‍ത്തിയത്.ഒന്നിലധികം സുരക്ഷാപരിശോധന കഴിഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതെങ്കിലും സണ്‍ഗ്ലാസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പ്രധാന കവാടമായ സിങ്ധവറിനടുത്ത് നിന്ന ജയ്കുമാറിന്റെ സണ്ഗ്ലാസില്നിന്ന് ഫ്ളാഷ് ലൈറ്റുകള്‍ മിന്നുന്നതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സണ്‍ഗ്ലാസിന്റെ ഇരുവശങ്ങളിലും ക്യാമറയുള്ളതായി കണ്ടെത്തി. ചിത്രങ്ങള്‍ പകര്‍ത്താനുള്ള ബട്ടണും സണ്ഗ്ലാസിലുണ്ടായിരുന്നു. അമ്പതിനായിരം രൂപ വിലവരുന്നതാണ് സണ്‍ഗ്ലാസ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവശങ്ങളിലും ക്യാമറയുള്ള സണ്‍ഗ്ലാസില്‍ ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള ബട്ടണുണ്ടെന്നും ഏകദേശം 50,000 രൂപ വില വരുന്നതാണ്
ഈ സണ്ഗ്ലാസെന്നും എസ്.പി. ബല്‍റാം ആചാരി ദുബെ പറഞ്ഞു. എസ്എസ്എഫ് ജവാനായ അനുരാഗ് ബജ്പാലിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് നിയമലംഘനം നടത്തിയ ആളെ കണ്ടെത്താന്‍ സാധിച്ചതെന്നും ദുബെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.