ബീജിംഗ്: രാജ്യത്ത് കോവിഡ് മഹാമാരിയ്ക്ക് സമാനമായ രോഗം പടന്നുപിടിച്ച് ജനജീവിതം താറുമാറായെന്ന റിപ്പോർട്ടുകള്‍ തള്ളി ചൈന.
രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് ശൈത്യകാലത്തെ അസ്വസ്ഥതകള്‍ മാത്രമാണെന്ന് ചൈന പറയുന്നു.ചൈനയിലേക്കുള്ള യാത്രാ പദ്ധതികള്‍ പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര റിപ്പോർട്ടുകള്‍ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയതിനാല്‍, അത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി രാജ്യം ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.'ശൈത്യകാലത്ത് ശ്വസന അണുബാധകള്‍ ഏറ്റവും കൂടുതലാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. 'ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സർക്കാർ ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് ഉറപ്പുനല്‍കാൻ കഴിയും', 'ചൈനയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്' എന്നും അവർ പറഞ്ഞു.
രാജ്യത്ത് ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് പടരുന്നതായാണ് റിപ്പോർട്ട് ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് വിവരം. ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്സ് ഹാൻഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ ചില ഭാഗത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.