ചേർത്തല:വേലിയേറ്റത്തില്‍ ചേർത്തല കായലോര മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു .തണ്ണീർമുക്കം ബണ്ടിനു വടക്കൻ ഭാഗത്താണ് അപ്രതീക്ഷിത വെളളപ്പൊക്കമുണ്ടായത്.
ചേർത്തലനഗരസഭ,തണ്ണീർമുക്കം,പള്ളിപ്പുറം, തൈക്കാട്ടുശേരി,പാണാവള്ളി,അരൂക്കുറ്റി,പെരുമ്പളം,അരൂർ,എഴുപുന്ന, കോടംതുരുത്ത്,കുത്തിയതോട്,തുറവൂർ,പട്ടണക്കാട്,കടക്കരപ്പള്ളി,ചേർത്തല തെക്ക്,വയലാർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്വേലിയേറ്റ പ്രതിഭാസത്തിനൊപ്പം തണ്ണീർമുക്കം ബണ്ട് ഷട്ടറുകള്‍ പൂർണമായി അടച്ചതും സ്ഥിതി രൂക്ഷമാകാൻ ഇടയാക്കി. വേമ്പനാടുകായലും കൈവഴികളും തോടുകളും കനാലുകളുമെല്ലാം കരകവിഞ്ഞതോടെ 2000ത്തോളം വീടുകള്‍ ദുരിതത്തിലായി.
മത്സ്യപാടങ്ങളടക്കം കരകവിഞ്ഞതോടെ മത്സ്യങ്ങള്‍ ഒഴുകിപ്പോയി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വീടുകള്‍ക്കുള്ളില്‍ പോലും വെളളം കയറി.ശൗചാലയങ്ങളടക്കം വെള്ളത്തിലായതോടെ ജനങ്ങള്‍ വലഞ്ഞു. ചേർത്തല നഗരസഭയിലും തണ്ണീർമുക്കത്തുമടക്കം ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്ന ആവശ്യമുയർന്നു.
ബണ്ടിനോടു ചേർന്ന തണ്ണീർ മുക്കത്തിന്റെ കായലോര പ്രദേശങ്ങളിലെ വീടുകളെല്ലാം മുങ്ങി ദേവസ്വംകരി,ലക്ഷ്മികരി പ്രദേശങ്ങള്‍ പൂർണമായും വെളളത്തിലായി
ചേർത്തല നഗരസഭയില്‍ ഒന്നു മുതല്‍ഒമ്പതുവരെയുള്ള വാർഡുകളിലാണ് വലിയ പ്രതിസന്ധി തണ്ണീർമുക്കം ബണ്ട് ഷട്ടറുകള്‍ക്കൊപ്പം അന്ധകാരനഴി സ്പില്‍വേ ഷട്ടറുകളും അടഞ്ഞുകിടക്കുന്നതാണ് ഒഴുക്കിന് തടസമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.