തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ബജറ്റ് ജനകീയമാക്കാനുള്ള ശ്രമത്തില്‍ സംസ്ഥാനസര്‍ക്കാര്‍.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹികക്ഷേമ പെന്ഷന് വര്‍ധനയുള്‍പ്പെടെ പ്രതീക്ഷിക്കാം.സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ നാല് ബജറ്റിലും കടുത്ത നടപടികള്‍ക്കു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ബന്ധിതനായിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ പൊളിച്ചെഴുതേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് ക്ഷേമ പെന്ഷന് ഉള്‍പ്പെടെ പ്രതിമാസവിതരണം പുനരാരംഭിച്ചത്. എന്നാല്‍, ഇതോടെ സംസ്ഥാനത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. വാര്‍ഷികപദ്ധതി 50% പോലും പൂര്‍ത്തിയാക്കാനായില്ല.
ഈ വര്‍ഷം ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പും 2026 മേയോടെ നിയമസഭാതെരഞ്ഞെടുപ്പും നടക്കാനിരിക്കേ ഈ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായേക്കും ഇത്തവണത്തേത്. അതില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ വേണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ശക്തമാണ്. നിലവില്‍ നടന്നുവരുന്ന സി.പി.എം. സമ്മേളനങ്ങളിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ക്ഷേമ പെന്ഷന് വര്‍ധന ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായേക്കുമെന്ന സൂചനയാണു ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്നത്. നിലവില്‍ നാലുമാസത്തെ ക്ഷേമ പെന്ഷന് കുടിശികയാണ്. അത് ഈ വര്‍ഷം കൊടുത്തു തീര്‍ക്കുമെന്നാണു മുഖ്യമന്ത്രി നിയസഭയില്‍ നല്കിയ ഉറപ്പ്. ക്ഷേമ പെന്ഷന് പ്രതിമാസം 2500 രൂപയാക്കുമെന്നാണ് ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം.
കഴിഞ്ഞ നവംബറില്‍ നികുതി വരുമാനത്തില്‍ വന്‍വര്‍ധനയുണ്ട്. ജി.എസ്.ടി. വരുമാനം 2,745.75 കോടി രൂപയായിരുന്നു. എന്നാല്‍, ഉത്സവ കാലമായിട്ടും കഴിഞ്ഞമാസം ജി.എസ്.ടി. വരുമാനത്തില്‍ കുറവുണ്ടായത് ആശങ്കാജനകമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.