പാട്ന: ബിഹാറില്‍ ഗ്രാമവാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിർത്തിയ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം ആയിരിക്കുന്നത്.
പെട്ടെന്ന് ശ്മശാനത്തില്‍ നിന്നും തലയോട്ടികള്‍ കാണാതാകുന്നതും കല്ലറകള്‍ തുറന്ന നിലയില്‍ കണ്ടതുമെല്ലാം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒടുവില്‍ നടന്ന പോലീസ് അന്വേഷണത്തിലാണ് കാര്യം എന്തെന്ന് മനസിലാകുന്നത്.കല്ലറ തുറന്ന് തലയോട്ടികള്‍ ശേഖരിക്കുന്നത് ദുർമന്ത്രവാദത്തിന് വേണ്ടിയെന്ന് പിന്നീട് കണ്ടെത്തി. രണ്ടുപേരെ കേസില്‍ പോലീസ് പിടികൂടുകയും ചെയ്തു.
ശ്മശാനത്തില്‍ തുറന്ന നിലയില്‍ കല്ലറകള്‍. തലയോട്ടികള്‍ കാണാതാവാനും തുടങ്ങിയതിന് പിന്നാലെ നടന്ന ആശങ്കയ്ക്ക് വിരാമം. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. ബുധനാഴ്ച രണ്ട് പേരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുർമന്ത്രവാദത്തിന് വേണ്ടിയാണ് ഇവർ തലയോട്ടികള്‍ കല്ലറ തുറന്ന് ശേഖരിച്ചിരുന്നത്. രഹസ്യ വിവരത്തേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
സരൈയാ, ബോറാ ഗ്രാമത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഫ്സർ നഗറിലെ ശ്മശാനത്തില്‍ നിന്നാണ് ഇവർ തലയോട്ടികള്‍ ശേഖരിച്ചിരുന്നത്. മൃതദേഹത്തില്‍ നിന്ന് തലവെട്ടി മാറ്റിയ ശേഷമായിരുന്നു തലയോട്ടി ശേഖരിച്ചിരുന്നത്. അഞ്ച് വർഷത്തോളമായി മേഖലയില്‍ മൃതദേഹങ്ങളില്‍ നിന്ന് തലയോട്ടി കാണാതാവുന്നതായാണ് പരിസരവാസികള്‍ പറയുന്നത്.ആറിലധികം മൃതദേഹങ്ങളില്‍ നിന്നാണ് തലയോട്ടികള്‍ കാണാതായത്. ജനുവരി 22ന് അമ്മയുടെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതായും കല്ലറ തുറന്നതായും ബദിരു സമാൻ എന്ന യുവാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
ബീവി നൂർജാവി ഖാത്തൂന്റെ തലയോട്ടിയാണ് കാണാതായത്. ആറ് മാസം മുൻപായിരുന്ന ഇവരുടെ സംസ്കാരം നടന്നത്. അടുത്തിടെ ശ്മശാനത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹവും കാണാതായിരുന്നു. അറസ്റ്റിലായവരില്‍ നിന്ന് തലയോട്ടി കണ്ടെത്തിയതായി പോലീസ് വിശദമാക്കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മന്ത്രവാദ ആവശ്യങ്ങള്‍ക്കായാണ് തലയോട്ടി ശേഖരിച്ചതെന്നാണ് അറസ്റ്റിലായവർ മൊഴി നല്‍കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.