തെലങ്കാനയിലെ കനാല്‍ക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവ് മലയാളിയെന്ന് സംശയം; വിശദാന്വേഷണത്തിന് കേരളാ പോലീസിന്റെ സഹായം തേടി

ബെംഗളൂരു: തെലങ്കാനയിലെ നല്ലഗൊണ്ടയില്‍ കനാല്‍ക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവ് മലയാളിയെന്ന് സംശയം. ഗുര്‍റമ്പോടുള്ള കനാല്‍ക്കരയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത് ഈ മാസം 18-നാണ്. യുവാവ് ധരിച്ച ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമെന്ന് പോലീസ് പറഞ്ഞു. വിശദാന്വേഷണത്തിന് കേരളാ പോലീസിന്റെ കൂടി സഹായം തേടിയിട്ടുണ്ട്.

കഴിഞ്ഞ 18-നാണ് കനാലിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളാ ബന്ധം സംശയിക്കത്തക്ക രീതിയിലുള്ള വിശദാംശങ്ങള്‍ ലഭ്യമായത്.

കേരളാ സ്‌റ്റൈല്‍ കോഡ് ഉപയോഗിച്ചുള്ള ഷര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് തെലങ്കാന പോലീസ്, കേരളാ പോലീസിന്റെ കൂടി സഹായം അഭ്യര്‍ഥിച്ചത്.

അതേസമയം സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹത്തില്‍ മുറിവുകളും പാടുകളുമുണ്ട്.

ആരെങ്കിലും കൊന്നശേഷം കനാലിന് സമീപം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !