ബംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.
ബെംഗളൂരു സ്വദേശിയായ രാജശേഖർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി രോഗം ബാധിച്ച് മരിക്കുന്നത്. ഒമ്ബത് വയസായിരുന്നു. വീടിന് പിറകിലെ പറമ്പില്‍ രാജശേഖരൻ തന്നെയാണ് ബൗണ്‍സിയെ മറവുചെയ്തത്.ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.