ചുളിവുകള്‍ മാറ്റാൻ ചികിത്സ, കഷണ്ടി മറയ്ക്കാൻ ഹെയര്‍ റീപ്ലെയ്സ്മെന്റ്, സൗന്ദര്യത്തിന് ലാല്‍ പൊടിക്കുന്നത് ലക്ഷങ്ങള്‍?

ഒരു നായകന് വേണ്ട മുഖ സൗന്ദര്യമോ ഫിറ്റ്നസോ ഒന്നും തന്നെ ഇല്ലാതെ സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങുകയും പിന്നീട് വർഷങ്ങള്‍ക്കുശേഷം ഏറ്റവും സുന്ദരനായ നടനെന്ന് എല്ലാവരും ഒന്നടങ്കം പറയുകയും ചെയ്ത താരമാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍.

മോഹൻലാലിന്റെ മുഖവും ചിരിയും എത്ര കണ്ടാലും ബോറടിക്കില്ലെന്നാണ് ആരാധകർ പറയാറുള്ളത്. ലാലേട്ടൻ തന്റെ ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലുമെല്ലാം അതീവ സുന്ദരനായിരുന്നു.

അതുകൊണ്ടാവും ഭാര്യ സുചിത്ര പോലും സുന്ദരകുട്ടപ്പൻ എന്ന ഓമനപ്പേര് ഭർത്താവിന് കൊടുത്തത്. വിവാഹത്തിന് മുമ്പും കൂട്ടുകാർക്കും കസിൻസിനുമിടയില്‍ മോഹൻലാലിനെ വിശേഷിപ്പിക്കാൻ വേണ്ടി സുചിത്ര നല്‍കിയ സീക്രട്ട് നെയിം ആയിരുന്നു സുന്ദരകുട്ടപ്പൻ അഥവാ എസ്കെപി. സുന്ദരകുട്ടപ്പൻ അത് മോഹൻലാലിന് വളരെ ചേരുന്ന ഒരുപേര് തന്നെയാണ്.

പഴയ ആ ചുള്ളൻ മോഹൻലാലിനെ കണ്‍നിറയെ കാണാൻ അധിപനും ദശരഥവും വന്ദനവും ചിത്രവുമൊക്കെ റിപ്പീറ്റ് അടിച്ച്‌ കാണുന്നവരാണ് മലയാളികള്‍. കുറച്ച്‌ വർഷം മുമ്പ് ഒടിയൻ സിനിമയില്‍ യുവാവായി അഭിനയിക്കാൻ നിരവധി ട്രീറ്റ്മെന്റുകള്‍ മുഖത്തും ശരീരത്തിലും മോഹൻലാല്‍ ചെയ്തിരുന്നു.

അതിനുശേഷം ഷേവ് ചെയ്ത ലുക്കില്‍ മോഹൻലാല്‍ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. മോഹൻലാലിന്റെ ജീവസുറ്റ കണ്ണുകളും ചിരിയും മുഖത്തെ പ്രകാശവുമെല്ലാം ഒടിയനുവേണ്ടി നടത്തിയ ട്രീറ്റ്മെന്റോടെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകരുടെ പക്ഷം. അതിന്റെ പേരില്‍ ഇപ്പോഴും ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാറിനെ കമന്റ് ബോക്സിലൂടെ മലയാളികള്‍ ചീത്ത വിളിക്കുകകയും പരിഹസിക്കുകയും ചെയ്യാറുണ്ട്.

അടുത്തിടെയായി ആ പഴയ നാച്വറല്‍ ലുക്കിലേക്ക് മോഹൻലാല്‍ തിരിച്ച്‌ വരുന്നതായി ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാണ്. പ്രായം അറുപത്തിനാലില്‍ എത്തിയെങ്കിലും ചെറുപ്പവും ഫിറ്റ്നസും നിലനിർത്താൻ വേണ്ടതെല്ലാം എല്ലാ താരങ്ങളേയും പോലെ മോഹൻലാലും ചെയ്യുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി വർഷം ഇരുപത് ലക്ഷം രൂപയ്ക്ക് മുകളില്‍ താരം ചിലവഴിക്കുന്നുണ്ടത്രെ.

എക്സ്പ്ലോർബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പണ്ടത്തെ മോഹൻലാലിന്റെ മുഖം പ്രോപ്പർ വൃത്താക‍ൃതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുഖത്ത് മോഹൻലാല്‍ ഡെർമ്മല്‍ ഫില്ലേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം ഡെർമ്മല്‍ ഫില്ലേഴ്സ് സ്കിൻ പ്ലംപ് ചെയ്ത് ഇരിക്കാനും മുഖം സ്മൂത്തായി പ്രായം തോന്നിക്കാതിരിക്കാനും സഹായിക്കും.

അതുപോലെ മുഖത്ത് വരുന്ന ചുളിവുകളും മറ്റും നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ ഒരുവിധപെട്ട എല്ലാ മലയാളം നടന്മാരെയും പോലെ മോഹൻലാലും നോണ്‍ സർജിക്കല്‍ ഹെയർ റീപ്ലേയ്സ്മെന്റ് ചെയ്തിട്ടുണ്ട്. 

ആ പറഞ്ഞ ട്രീറ്റ്മെന്റുകള്‍ എല്ലാം ചെയ്യാൻ കുറഞ്ഞത് ഒരു വർഷം ഇരുപത് ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്ന് ബ്യൂട്ടി വ്ലോഗറായ ആഷ് പറയുന്നു. ആഷിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആ പഴയ ലാലേട്ടന്റെ ലുക്ക്‌ ആയിരുന്നു അടിപൊളി എന്നാണ് കമന്റുകള്‍ ഏറെയും.

അതേസമയം 2025ല്‍ ഒരുപിടി മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തുടരും, എമ്പുരാൻ എന്നിവയാണ് അതില്‍ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !