സാധാരണ മിക്ക വീടുകളിലെയും ഏറ്റവും വലിയ ശല്യക്കാരാണ് കൊതുകുകള്‍. നാട്ടിൻ പുറങ്ങളിലായാലും നഗരങ്ങളിലായാലും ഈ ഇത്തിരിക്കുഞ്ഞന്മാരെ കൊണ്ട് വലിയ തലവേദനയാണ്.
കൊതുകു ശല്യം കാരണം മിക്കവരും വീടിന്റെ ജനലുകളിലും വാതിലുകളിലും എല്ലാം നെറ്റുകള്‍ വയ്ക്കാറാണ് പതിവ്. ഇതോടൊപ്പം കൊതുകു തിരിയും മെഷീനും ഉള്‍പ്പെടെ പലതരം കെമിക്കലുകളും ഉപയോഗിക്കാറുണ്ട്.എന്നാല്‍, ഇത്തരം കെമിക്കലുകള്‍ ഇല്ലാതെ തന്നെ കൊതുകുകളെ വീടിന്റെ പരിസരത്ത് നിന്നു തന്നെ ഓടിക്കാം… എന്തൊക്കെയാണ് കൊതുകിെന തുരത്താനുള്ള എളുപ്പവഴിയെന്ന് നോക്കാം…
ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ, എന്നിവയാണ് ഇതിന് ആവശ്യമുള്ളത്.
ആദ്യം, ഒരു ടേബിള്‍ സ്പൂണ്‍ ജീരകം നന്നായി വറുത്തെടുക്കുക. ഇത് തണുക്കാനായി അല്‍പ്പനേരം മാറ്റി വയ്ക്കണം. ജീരകം തണുക്കുമ്പോള്‍ അതിലേക്ക് അഞ്ച് അല്ലി വെളുത്തുള്ളി ചേർത്ത് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക.
കൊതുക് ശല്യം വല്ലാതെ, രൂക്ഷമായ രീതിയില്‍ വേണം ഈ വിദ്യ പരീക്ഷിക്കാൻ.. തയ്യാറാക്കി വച്ച മിശ്രിതം ഒരു മണ്‍ചിരാതിലോ വിളക്കിലോ വച്ച ശേഷം, അല്‍പ്പം എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുക.
ഇങ്ങനെ ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കൊതുക് സ്ഥലം വിടും. മഴക്കാലത്ത് ഇങ്ങനെ കത്തിച്ചു വയ്ക്കുന്നത് ഏറെ നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.