ബംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു.
ഇരുവരും വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാർച്ചില്‍ ബെംഗളൂരുവില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നുണ്ട്.പ്രശസ്തയായ യുവ കർണാടിക് സംഗീതജ്ഞയാണ് ശിവശ്രീ. ശാസ്ത്ര സർവകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. ചെന്നൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, മദ്രാസ് സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ ബിരുദവും നേടി.
കർണാടിക് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2014 ല്‍ ശിവശ്രീ പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു.
അവർ കന്നഡ ഭക്തിഗാനമായ 'പൂജിസലന്ദേ ഹൂഗല തണ്ടേ' ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലില്‍ ഷെയർ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്.
"ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങള്‍ നമ്മുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ വളരെയധികം സഹായിക്കുന്നു," വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെല്‍വൻ: ഭാഗം 1 എന്ന ചിത്രത്തിലെ ഹെല്‍ഹേ നീനു എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശിവശ്രീ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.