ബംഗ്ലൂർ: ലോകത്ത് പലതരത്തിലുള്ള മാറ്റങ്ങളാണ് ദിനംപ്രതി ഉണ്ടായികൊണ്ടിരിക്കുന്നത്. ഒരു നാള് ലോകം തീര്‍ച്ചയായും അവസാനിക്കും എന്നാണ് ഇന്നും പലരും വിശ്വസിച്ചിരിക്കുന്നത്.
പണ്ടുകാലത്തെ അപേക്ഷിച്ച് പ്രകൃതി ദുരന്തങ്ങളുടെ എണ്ണം ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷം പിറക്കുമ്പോഴും ഈ വര്‍ഷം ലോകാവസനാമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതും സാധാരണം.ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ ഒരു നഗരം തന്നെ ഇല്ലാതാകാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും സമീപഭാവിയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ ഈ ഭൂമിയില്‍ സംഭവിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ മുതല്ക്കേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഉണ്ടാകുമെന്നാണ്. വേള്‍ഡ് അറ്റലസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കടല്തീരത്തിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ തീവ്രമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ലോകത്തെ ഒന്‍പത് നഗരങ്ങളാണ് വെള്ളത്തിനടിയിലാകാന്‍ പോകുന്നത്. നമ്മുടെ ഇന്ത്യയിലെ ഒരു പ്രമുഖ നഗരവും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരമായ കൊല്‍ക്കത്തയാണ് അത്.
ഒന്‍പത് നഗരങ്ങള്‍ പൂര്‍ണമായും ചില നഗരങ്ങള്‍ ഭാഗികമായും മുങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവയ്ക്ക് പുറമെ ഭക്ഷണ ലഭ്യത, ജലജന്യ രോഗങ്ങള്‍, പ്രളയം മൂലം കൃഷിനാശം, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളപ്പൊക്ക മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എങ്കിലും ആഗോള താപനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ എല്ലാ നഗരങ്ങളെയും പിടിമുറുക്കുന്നതാണ്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകാം.
രാജ്യത്തെ മെട്രോ നഗരമായ കൊല്‍ക്കത്ത വെള്ളത്തനടിയിലാകാന് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ലോകത്തെ മറ്റ് നഗരങ്ങളെ ആപേക്ഷിച്ച് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ കൊല്‍ക്കത്ത സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2023ന് മുമ്ബ് തന്നെ വിവിധ തരത്തിലുള്ള കാലാവസ്ഥ പ്രശ്നങ്ങള്‍ കൊല്‍ക്കത്തയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കൊല്‍ക്കത്തയ്ക്ക് പുറമേ വെള്ളത്തിനടയിലാകാന് പോകുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ ലോകത്തെ പ്രശസ്തമായ ബീച്ച് നഗരമായ അമേരിക്കയിലെ മിയാമിയും ഉള്‍പ്പെടുന്നുണ്ട്. അധികം വൈകാതെ തന്നെ മിയാമിയിലെ ബീച്ചുകളെല്ലാം കടലെടുക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം തായ്ലാന്ഡ് നഗരമായ 1.5 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കോക്ക്, നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം, ഇറാഖിലെ തുറമുഖ നഗരമായ ബസ്ര, കരീബിയന്‍ നഗരമായ ഗയാനയിലെ ജോര്‍ജ് ടൗണ്‍, വിയറ്റ് നാമിലെ ഹോ ചി മിന് സിറ്റി, അമേരിക്കയിലെ ന്യൂ ഓര്‍ലിന്‍സ്, ഇറ്റലിയിലെ വെനീസ് തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റ് രാജ്യങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.