അയര്‍ലണ്ടില്‍ വാഹനാപകടം: രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു 2 പേർ ആശുപത്രിയിൽ; കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം ഇതേ സ്ഥലത്ത്‌ മരണം;

അയര്‍ലണ്ടിലെ കാർലോയിലെ ലെയ്ഗ്, രതോയിൽ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ  ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു, വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും യുവതിയെയും  ഗുരുതരമായ പരിക്കുകളോടെ സെന്റ്‌. ലൂക്ക് ജനറൽ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചൗദരി, ചിത്തോറി ഭാർഗവ് എന്നിവരാണ് മരിച്ചത്. ഇന്ത്യക്കാരായ നാലുപേരും ഇരുപതിനോടടുത്തു പ്രായമുള്ളവര്‍ ആണ്, ഇവര്‍ കാര്‍ലോ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദ പഠനം കഴിഞ്ഞവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്‌.

ഇന്നലെ രാത്രി ഇവർ മൗണ്ട് ലെൻസ്റ്റര്‍ സന്ദര്‍ശിച്ച് തിരികെ കാർലോ ടൗണിലേക്ക് വരുമ്പോള്‍  ഇവര്‍ യാത്ര ചെയ്തിരുന്ന ഔഡി A6 കാര്‍ ഒരു മരത്തില്‍ ഇടിച്ചാണ്  അപകടം സംഭവിച്ചത്.

അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവര്‍ ക്യാമറ ഫുട്ടേജ് (ഡാഷ്-ക്യാം ഉൾപ്പെടെ), കാർലോ ഗാർഡാ സ്റ്റേഷനുമായോ  059 913 6620, ഗാർഡാ കോണ്‍ഫിഡന്‍ഷ്യല്‍  ലൈനിലോ 1800 666 111, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡാ സ്റ്റേഷനിലോ ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വർഷം ഇതേ ദിവസം ഇതേ റോഡിൽ മൂന്ന് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. വിക്ലോവിലെ കിൽറ്റെഗനിൽ നിന്നുള്ള ഡാരിൽ കുൽബെർട്ട്;  കാർലോവിലെ നൂർണിയിൽ നിന്നുള്ള മൈക്കൽ കെല്ലി - ഇരുവർക്കും 20-കളുടെ തുടക്കത്തിലും  ആർലെസിൽ നിന്നുള്ള കാറ്റി ഗ്രഹാം, 19 വയസ്സു പ്രായമുള്ള ആളും ആയിരുന്നു. 

റോഡിലെ ഫോറന്‍സിക്‌ പരിശോധനയ്ക്കായി N80 പൂര്‍ണമായും ഗാര്‍ഡ അടച്ചു. സംഭവസ്ഥലത്തെ സാങ്കേതിക പരിശോധനയ്ക്കായി ലീഗിലെ N80 ഇന്ന് അടച്ചിരിക്കുന്നു, വഴിതിരിച്ചുവിടലുകൾ നടക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !