ബജറ്റ് പിടിവള്ളിയാകുമോ..? സാമ്പത്തികകാര്യങ്ങള്‍ പരിഗണിച്ചാല്‍ ഫെബ്രുവരി സംഭവബഹുലമായ ഒരു മാസമാണ്.

ഡൽഹി ;സാമ്പത്തികകാര്യങ്ങള്‍ പരിഗണിച്ചാല്‍ ഫെബ്രുവരി സംഭവബഹുലമായ ഒരു മാസമാണ്. നാളെ മാസാരംഭത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കല്‍, പിന്നീടുള്ള ആര്‍ബിഐ പണനയ പ്രഖ്യാപനം, ഇതിനൊക്കെ പുറമേ യുപിഐ പണമിടപാടുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകല്‍ തുടങ്ങി അതീവ നിര്‍ണായകമായ സംഭവവികാസങ്ങളും മാറ്റങ്ങളുമാണ് ഈ മാസത്തോടെ വരാനിരിക്കുന്നത്. പാവപ്പെട്ടവരേയും മധ്യവര്‍ഗക്കാരേയും ലക്ഷ്മീ ദേവി അനുഗ്രഹിക്കട്ടേയെന്ന മോദിയുടെ വാക്കുകള്‍ നാളെ വരാനിരിക്കുന്നത് ജനകീയ ബജറ്റാകുമെന്ന സൂചന നല്‍കുന്നുണ്ട്. 

അങ്ങനെയെങ്കില്‍ നാളെ മുതല്‍ നമ്മുടെയെല്ലാം സാമ്പത്തിക ജീവിതത്തിലുണ്ടാകുക ഗുണപരമായ ചില മാറ്റങ്ങളായിരിക്കും. നമ്മുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം, നികുതിഭാരം മുതലായവ ലഘൂകരിക്കുന്ന നല്ല നാളുകളാണോ ഫെബ്രുവരിയുടെ വരവോടെയുണ്ടാകുക? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകളെന്തെല്ലാമെന്ന് പരിശോധിക്കാം. (money changes in February Union Budget, RBI policy, new UPI guidelines)

ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ചികിത്സാ ചിലവുകള്‍ക്കുള്ള ഇളവുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഈ ബജറ്റിലും നികുതിയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ല്‍ നിന്ന് 75000 ആയി ഉയര്‍ത്തിയിരുന്നു.


 ഇത്തവണയും ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെക്ഷന്‍ 87 എ പ്രകാരം സര്‍ക്കാര്‍ റിബേറ്റ് പരിധി വര്‍ദ്ധിപ്പിക്കുകയും എന്‍പിഎസ് സംഭാവനകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കും കിഴിവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

വാര്‍ഷിക വരുമാനം പത്ത് ലക്ഷം രൂപയില്‍ താഴെയുള്ളവരെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇത്തവണത്തെ ബജറ്റില്‍ പരിഗണിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.തുടര്‍ച്ചയായി 11-ാം തവണയും റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്ന ആര്‍ബിഐ ഈ ഫെബ്രുവരിയിലെങ്കിലും റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.22 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍.

യുപിഐ പണമിടപാടുകളെ പരിഷ്‌കരിക്കാന്‍ വലിയ ചില മാറ്റങ്ങളും ഉടന്‍ വരാനിരിക്കുകയാണ്. നിങ്ങളുടെ യുപിഐ ഐഡിയില്‍ ഇംഗ്ലീഷ് അക്ഷരങ്ങളോ അക്കങ്ങളോ അല്ലാതെ മറ്റെന്തെങ്കിലും ‘സ്‌പെഷ്യല്‍ ക്യാരക്ടേഴ്‌സ്’ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യപ്പെടും. ‘സ്‌പെഷ്യല്‍ ക്യാരക്ടേഴ്‌സ്’ ഉള്ള യുപിഐ ഐഡി മാറ്റാന്‍ എല്ലാത്തരം സേവന ദാതാക്കളോടും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി സെബിയുടെ പ്രത്യേക പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !