തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന.
സബ് രജിസ്ട്രറുടെ കയ്യിൽ നിന്ന് 5200 രൂപ അടക്കം കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു. ഓഫീസ് അറ്റൻഡറിൽ നിന്നും 2340 രൂപ പിടിച്ചെടുത്തു. ഇത് ഹെൽമറ്റിനകത്ത് ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു.
രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഇടപാടുകാരിൽ നിന്ന് ഇടനിലക്കാർ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധന.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വിജിലൻസ് സംഘം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.