ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയേറ്റർ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അല്ലു അർജുനേയും കേസിൽ പ്രതി ചേർത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പുഷ്പ 2 പ്രീമിയർ ഷോ കാണാൻ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അർജുൻ സന്ധ്യ തിയേറ്ററിൽ എത്തുകയായിരുന്നു. അല്ലു ഉൾപ്പെടെയുള്ളവർ തിയറ്റർ സന്ദർശിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ്. അഭിനേതാക്കൾക്ക് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേക പ്രവേശന വാതിൽ ഉണ്ടായിരുന്നില്ല പൊലീസ്.
അല്ലു അർജുൻ്റെ കടുത്ത ആരാധകനായിരുന്നു മകൻ തേജിൻ്റെ നിർബന്ധം കാരണം അപകടത്തിൽ മരിച്ച രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തി. എന്നാൽ പ്രീമിയർ ഷോയ്‌ക്കെത്തിയ അല്ലു അർജുനെ കാണാൻ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തേജിൻ അമ്മ രേവതിയെ(39) നഷ്ടമാവുകയായിരുന്നു.
നടൻ അല്ലു അർജുൻ്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദിൽസുഖ്‌നഗർ സ്വദേശിയായ ഒമ്പതു വയസുകാരന് തേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാരെ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. ഇന്നലെ രാത്രിയാണ് തേജയും കുടുംബവും പുഷ്പ 2 കാണാനെത്തിയത്. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ ആരാധകരുടെ വലിയ നിറതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അർജുൻ ചിത്രത്തിൻ്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാൻ ആരാധകർ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിൻ്റെ പ്രധാന ഗേറ്റ് തകർത്തു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി.
ഒരു തരത്തിൽ ഒരു തരത്തിൽ ഒരു തരത്തിലുമാണ്. പൊലീസ് ഇരുവർക്കും സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ദുർഗാഭായ് ദേശ്മുഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.