തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഡ്രൈവറും ഫയർമാനും ലൈൻമാനുമുൽപ്പടെ 38 തസ്തികകളിലേക്ക് നിയമനത്തിന് പിഎസ്സി വിജ്ഞാപനം പുറത്തിറക്കി.
12 തസ്തികയിൽ രണ്ട് തസ്‌തികയിൽ പട്ടിക വർഗത്തിനായുള്ള സ്പെഷൽ റിക്രൂട്ട്‌മെൻ്റും 21 തസ്‌തികയിൽ എൻഎസ്ഐഎ നിയമമാണ്. 2025 ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടുമണി വരെ അപേക്ഷിക്കാം.
നേരിട്ടുള്ള നിയമനം : ആരോഗ്യവകുപ്പിൽ ജിനിയർ സയൻറിഫിക് ഓഫീസർ , ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്–1/ സബ് എൻജിനീയർ, കെഎഫ്‌സിയിൽ അസിസ്റ്റൻറ്, കമ്പനി/ കോർപ്പറേഷൻ/ബോർഡ് സ്റ്റെനോഗ്രാഫർ/ കോൺഫറൻഷ്യൽ കോസ്റ്റേഷൻ അസിസ്റ്റൻ്റ് ടെക്‌നിക്കൽ വകുപ്പ്, ടെക്‌നിക്കൽ ഓഫീസ്, മെഡിക്കൽ കോളേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള നിയമനം. ഡ്രൈവർ/ വനിതാ കോൺസ്റ്റബിൾ ഡ്രൈവർ, കയർഫെഡിൽ മാർക്കറ്റിംഗ് മാനേജർ, കേരഫെഡിൽ ഫയർമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ) വകുപ്പ്
തസ്തികമാറ്റം വഴി : കയർഫെഡിൽ മാർക്കറ്റിംഗ് മാനേജർ, കേരഫെഡിൽ ഫയർമാൻ, കോഓറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെക്നിക്കൽ സൂപ്രണ്ട്.
പട്ടികജാതി/ പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെൻ്റ്: വിവിധ വകുപ്പുകളിൽ ക്ലാർക്ക്, പ്രിസൺസ് ആൻ്റ് കറക്‌ഷനൽ സർവീസ് ഫെൽഫെയർ ഓഫീസർ ഗ്രേഡ്–2
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം : ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജിനിയർ, എക്സൈസ് ഇൻസ്പെക്ടർ, വനിതാ പൊലീസ് കോൺസ്റ്റബിൾ, വനം വികസന കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ. വിശദ വിവരങ്ങൾക്ക് www.keralapsc.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.