സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് കൊല്ലാൻ ശ്രമം: 10 വർഷത്തിനു ശേഷം പ്രതി അറസ്റ്റിൽ

കോഴിക്കോട്: വധശ്രമ കേസിൽ പ്രതി 10 വർഷത്തിനു ശേഷം അറസ്റ്റിൽ.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിനെയാണ് (46) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയവെ ബിജു സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി പത്തുവർഷം ഗോവയിലും കർണാടകയിലും ഒളിവ് ജീവിതം നയിക്കുകയായിരുന്നു.

23 വർഷം മുമ്പ് വീടുവിട്ടുപോയ പ്രതിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. മൂന്നാം തീയതി ബിജു നാട്ടിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസബ പൊലീസ് പത്തനംതിട്ട ചിറ്റാറിൽ എത്തുകയും സഹോദരിയുടെ വീട്ടിൽ നിന്ന് ബിജുവിനെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കസബ ഇൻസ്പെക്ടർ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ ഐ.എസ്.ഐ പി.സജേഷ് കുമാർ, സീനിയർ സി.പി.ഒമാരായ പി.കെ. ബിനീഷ്, സുമിത്ത് ചാൾസ്, സിപിഒ മുഹമ്മദ് സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !