എംകെ രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം, വീട്ടിലേക്ക് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു

കണ്ണൂർ : മാടായി കോളേജ് നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ ഇന്നും പ്രവർത്തകരുടെ പ്രതിഷേധം.

വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കണമെന്ന് വീട്ടിൽ കയറി തല്ലുമെന്നും രാഘവനെതിരെ പ്രവർത്തകർ രൂക്ഷമായ മുദ്രാവാക്യവും മുഴക്കി.

എംകെ രാഘവൻ എംപി ചെയർമാനായ മാടായി കോളേജിൽയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതിൽ പ്രതിഷേധം കൂടുതൽ കലുഷിതമാകുന്നത് കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം.  

എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജിൽ നിയമനം നൽകിയതോടെ രാഘവനൊപ്പമുളള, പാർട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങൾക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു. 

രാഘവൻ്റെ നാട്ടിലെ കമ്മിറ്റി ഇന്നലെ ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിവയ്ക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. നിയമനത്തിൽ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാൻ ശ്രമമുണ്ടെന്നുമാണ് എംപിയുടെ ആരോപണം. കോളേജ് സർക്കാരിന് വിട്ടുകൊടുക്കുമെന്നും രാഘവൻ മുന്നറിയിപ്പ് നൽകുന്നു. നിയമന ഉത്തരവ് പുനപരിശോധിക്കാൻ ഇടയില്ലെന്നിരിക്കെ പ്രശ്നം തണുപ്പിക്കാൻ സംസ്ഥാന നേതാക്കൾ ഇടപെട്ടേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !