ജയ്പൂർ: അജ്‌മേർ ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്തേക്ക് തീപടർത്തിയത് നിമിഷങ്ങൾക്കകം.
ഇതിൻ്റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കടക്കം തീപടരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഗ്യാസ് ടാങ്കർ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനവും തീപ്പിടിത്തവും ഉണ്ടായത്.അതിനിടയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 45-ലധികം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. 30-ലധികം വാഹനങ്ങൾക്ക് തീപിടിച്ചു. ബസും ട്രക്കും കാറും ഇരുചക്ര വാഹനങ്ങളും കണ്ടെത്തിയവയാണ് പൂർണമായി കത്തിനശിച്ചത്.
അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു വൻഗതാഗതക്കുരുക്ക് രൂപീകരിച്ചു. തീപിടിച്ച വാഹനങ്ങൾക്കുള്ളിൽ കുടുങ്ങി ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരെ രാജസ്ഥാന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി.
വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും എല്ലാ സൗകര്യവും ഒരുക്കണമെന്നും ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് വിവരം. ഇവരുടെ ചികിത്സയ്ക്കായി എസ്.എം.എസ്. ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.
ദേശീയ പാതയ്ക്കരികിലെ പെട്രോള് പമ്പനിന് സമീപമാണ് വലിയ തീപ്പിടിത്തമുണ്ടായത്. എന്നാൽ പെട്രോള് പമ്പിലേക്ക് തീപടരാതിരുന്നതിനാൽ വന് ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പ്രദേശത്തേക്ക് അടുക്കാൻപോലും കഴിയാതിരുന്നത് ആദ്യഘട്ടത്തിൽ തീ കെടുത്തുന്നതിനും രക്ഷാപ്രവർത്തനത്തിനും തടസ്സമായി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.