കോയമ്പത്തൂർ: കോയമ്പത്തൂരിൽ കെ.അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്‌ഫോനത്തിൻറെ സൂത്രധാരൻ എസ്ഐ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. പൊലീസ് അനുമതി നൽകിയത് യോഗത്തിന് മാത്രമാണെന്നും പൊലീസ് മേധാവി അറിയിച്ചു.
എന്നാൽ വിഷയത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തി. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.ഡിഎംകെ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു.സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഒരിക്കലും തലകുനിക്കുന്നില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ബിജെപി നേതാക്കളെയും അണികളെയും അറസ്റ്റ് ചെയ്ത ഡിഎംകെ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. 1998-ൽ കോയമ്പത്തൂരിൽ 58 പേരുടെ ജീവൻ പൊലിഞ്ഞതിന് കാരണക്കാരനായ ഒരു ഭീകരനെ മഹത്വവൽക്കരിച്ചതിനെ അപലപിച്ച് റാലി നടത്തിയതിന് ഞങ്ങളെ പിടികൂടി. അത്തരം സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കും”- അണ്ണാമലൈ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.