പൂർണ്ണ ആരോഗ്യവായി തിരികെ വരും; എം ടി വാസുദേവൻ നായരുടെ മകളെ വിളിച്ചു ആശ്വസിപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കോഴിക്കോട്: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

എം ടി വാസുദേവൻ നായരുടെ മകളുമായി ഫോണിൽ സംസാരിച്ചാണ് രാഹുൽ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്. മകൾ അശ്വതിയെ ഫോണിൽ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരൻ എം എൻ കാരശ്ശേരി സന്ദർശിച്ചു. എംടി വാസുദേവൻ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് എം എൻ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിവിലാണ്. ഓര്മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എൻ കാരശ്ശേരി പറഞ്ഞു.

'എം ടി ഐസിവിലാണ്. രണ്ടുദിവസം മുമ്പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടർന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ പറയാവുന്ന കാര്യം അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാൻ കാണുമ്പോൾ അദ്ദേഹം ഒക്‌സിജൻ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്.

നഴ്സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാൻ വിളിച്ചു. ഇന്ന ആളാണ് ഞാൻ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആൾ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിൻ്റെ ശരീരത്തിൽ ഒക്‌സിജൻ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞത്', എം എൻ കാരശ്ശേരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !