കൊച്ചി: ഗൾഫ് ബാങ്ക് കുവൈറ്റിൻ്റെ 700 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം.
ബാങ്കിൽ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് പരാതി. സംഭവത്തിൽ കേരളത്തിൽ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. അന്പത് ലക്ഷം മുതൽ രണ്ടു കോടി രൂപ നൽകണം. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകൾ എടുക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അന്വേഷണം തുടങ്ങി. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.
കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ഏഴുനൂറോളം പേര് കുറ്റം ആരോപിക്കപ്പെട്ടവരിൽ ആദ്യം തട്ടിപ്പ് നടത്തിയവർ ഇതിന് പിന്നിൽ ഏജൻറുമാരുടെ ഇടപെടലുകൾ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.