തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മനുഷ്യാവകാശ കമ്മീഷൻ.
മർദനമേറ്റ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥിയുടെ ആരോപണത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും അന്വേഷണം നടത്തണമെന്ന് നിർദ്ദേശമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്‌ലാമിക ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് ക്രൂര മർദനമേറ്റത്.
എസ്എഫ്ഐയിലെ തന്നെ അംഗമാണ് മർദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാൻ പറഞ്ഞെങ്കിലും തനിക്ക് കാലിന് വൈകല്യം ഉള്ളതിനാൽ കഴിയില്ല എന്ന് പറഞ്ഞതിനാണ് മർദ്ദനം നേരിട്ടത് മുഹമ്മദ് അനസ് പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേർക്കെതിരെയാണ് മുഹമ്മദ് അനസ് കൺട്രോൾ പൊലീസിന് പരാതി നൽകിയത്. യൂണിറ്റ് റൂമിൽ എത്തിച്ച വിദ്യാർത്ഥിനിയെ മർദിച്ചെന്നാണ് പരാതി. കാലിന് ആ സൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. വൈകല്യമുള്ള കാലിൽ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവർ മർദിച്ചിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.