മതിയായ രേഖകൾ ഇല്ലാതെ ഒരുകോടി രൂപ കാറിൽ കടത്തിയ സംഭവത്തിൽ മുൻ ബിജെപി നേതാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ മതിയായ രേഖകളില്ലാതെ കാറിൽ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി.

ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്‌പ്രസിഡന്റ് പ്രസാദ് സി. നായർ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവർ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാർ ടോൾപ്ലാസയിൽ വാഹനപരിശോധനക്കിടെ കാറിൽ ഒരുകോടി രൂപ കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാർ. ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ. ജെയ്സൺ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. രേഖകൾ ഹാജരാക്കിയാൽ മാത്രമേ പണം വിട്ടുനൽകൂവെന്നും എൻഫോഴ്സ്‌മെന്റ് വിഭാഗം തുടർനടപടി സ്വീകരിച്ചുവരികയാണെന്നും വാളയാർ പോലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !