മരണവേഗത്തിന് ശമനമില്ല,കോട്ടയത്ത് ബസുകൾക്കിടയിപ്പെട്ട കാറിൽ ജീവൻ കയ്യിൽ പിടിച്ച് അഭിഭാഷകൻ

അഞ്ചേരി: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ തകര്‍ന്നു.

പുതുപ്പള്ളി-കറുകച്ചാല്‍ റോഡില്‍ അഞ്ചേരി പള്ളിക്കുസമീപം ബുധനാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം. കാറോടിച്ചിരുന്ന അഭിഭാഷകന്‍ ബ്ലസന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ നിര്‍ത്തിയതുമാത്രം അറിയാമെന്നായിരുന്നു അപകടത്തില്‍പ്പെട്ട ബ്ലസന്റെ പ്രതികരണം. കോട്ടയം ഭാഗത്തേക്കുപോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
സ്റ്റോപ്പില്‍നിന്ന് 'കല്ലൂപ്പറമ്പില്‍' ബസ് അമ്പതു മീറ്റര്‍ മുമ്പോട്ട് നീക്കി നിര്‍ത്തി. ഈ ബസിന് പിന്നിലായി കാര്‍ നിര്‍ത്തി. ഉടന്‍ പിന്നാലെ പാഞ്ഞെത്തിയ 'റാണി' ബസ് കാറിന് പിന്നിലേക്ക് ഇടിച്ചുകയറി. 

ഇതോടെ ഇരുബസുകള്‍ക്കുമിടയില്‍പ്പെട്ട കാര്‍ ഞെരിഞ്ഞമര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍, പിന്‍ ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. സ്‌കൂള്‍ കുട്ടികളെ കയറ്റാതിരിക്കാനാണ് ബസ്സ്റ്റോപ്പില്‍നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !