ജില്ലാകലോത്സവ വേദിയിൽ സഹൃദയരുടെ മനം കവർന്ന് ശ്രദ്ധേയമായ പ്രകടനവുമായി അതുല്യ കലാകാരി എം.ഋതുനന്ദ.

മലപ്പുറം;2024നവംബർ 26 മുതൽ 30 വരെയുള്ള തീയതികളിലായി നടന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ ശ്രദ്ധേയമായ പ്രകടനവുമായി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനി ഋതുനന്ദ താരമായി.

നാടോടി നൃത്തം,കുച്ചിപ്പുടി മോണോആക്ട് എന്നീ വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഇനമായ സംഘനൃത്തത്തിലും പങ്കെടുത്താണ്  ഋതുനന്ദ കലോത്സവത്തിലെ താരമായി മാറിയത്. കോട്ടക്കൽ വച്ച് നടന്ന മുപ്പത്തിയഞ്ചാമത് മലപ്പുറം ജില്ല കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മോണോ ആക്ടിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കലോത്സവത്തിൻ്റെ താരമായി ഋതുനന്ദ എല്ലാവരുടെയും പ്രിയപ്പെട്ട കലാകാരിയായി മാറിയത്.സംഘനൃത്തത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

എടപ്പാൾ ഉപജില്ല റവന്യൂ കലോത്സവത്തിൽ കലാപ്രതിഭയായ ഋതുനന്ദ മോഡേൺ എച്ച്.എസ്.എസ് പോട്ടൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.നാലു വയസു മുതൽ എടപ്പാൾ  ചിൻമുദ്ര ഡാൻസ് അക്കാദമിയിൽ വട്ടംകുളം  ശ്രീ.സുമേഷ് മാഷുടെ കീഴിൽ കുച്ചിപ്പുടിയും നാടോടി നൃത്തവും അഭ്യസിച്ചു വരുന്നു.

കലോത്സവ വേദികളിലെ മിന്നും താരമായ ഈ മിടുക്കി. ആലങ്കോട് സ്വദേശികളായ മണികണ്ഠന്റെയും ധന്യയുടെയും മകളാണ്.ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !