തൃശൂർ; കള്ളപ്പണക്കാരെ തുരത്തുമെന്നു പറയുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഓഫിസിൽ 9 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിച്ചുവെന്നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് 6 ചാക്കുകളിലായി 9 കോടി രൂപ ധർമരാജൻ ജില്ലാ ഓഫിസിലെത്തിച്ചതു താൻ നേരിട്ടു കണ്ടെന്നും അന്നു രാത്രി തന്നെ ഇതിൽ 3 ചാക്ക് പുറത്തേക്കു കൊണ്ടുപോയെന്നും പൊലീസിനു മൊഴി നൽകിയതായും സതീഷ് പറഞ്ഞു.പാർട്ടിക്കു പേരുദോഷമുണ്ടാക്കിയ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. അന്നു കള്ളപ്പണം സൂക്ഷിച്ചവർ ഇപ്പോഴും ചുമതലകളിൽ തുടരുന്നു. ജില്ലാ ട്രഷറർ ആണ് പണച്ചാക്കുകൾ ഏറ്റുവാങ്ങിയതും കൈമാറിയതും – സതീഷ് പറഞ്ഞു.6 ചാക്കുകളിലായി 9 കോടി രൂപ ബിജെപി ഓഫീസിൽ എത്തിച്ചത് താൻ കണ്ടുവെന്ന് വീണ്ടും വെളിപ്പെടുത്തി തിരൂർ സതീഷ്.
0
ചൊവ്വാഴ്ച, ഡിസംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.