ലണ്ടന്‍: സുരക്ഷാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇനി മുതല്‍ എല്ലാ വാടക വീടുകളിലും സ്മോക്ക് അലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍, പകല്‍ സമയങ്ങളില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മുറികളില്‍ ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അതുപോലെ എല്ലാ നിലകളിലും ഇത് നിര്‍ബന്ധമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ്, സ്വകാര്യ വാടക വീടുകള്‍ ഉള്‍പ്പടെ എല്ലായിടങ്ങളിലും ഇത് നിര്‍ബന്ധമാക്കിയത്. പുക, ചൂട്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയെ ആസ്പദമാക്കി മുന്നറിയിപ്പ് നല്കുന്ന അലാം സംവിധാനങ്ങളാണ് ഘടിപ്പിക്കേണ്ടത്.ഇത്, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍, പുതിയ വാടക വീടുകള്‍ക്ക് ബാധകമാക്കിയിരുന്നു. ഇപ്പോള്‍ അത് എല്ലാ വാടക വീടുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അടുക്കളകളില്‍ ഹീറ്റ് അലാമുകളും മറ്റെല്ലാ മുറികളിലും, സര്‍ക്കുലേഷന്‍ ഏരിയകളിലും കാര്‍ബണ്‍ മോണോക്സൈഡ് അലാമുകളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതിനു പുറമെ, പുതിയ നിയമപ്രകാരം, ഹീറ്റ് അലാമുകളും സ്മോക്ക് അലാമുകളും തമ്മില്‍ ബന്ധിപ്പിക്കുകയും വേണം.
നിലവില്‍ സ്വകാര്യ മേഖലയിലുള്ള വാടക വീടുകള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഹൗസിംഗ് എക്സിക്യൊട്ടീവ് പ്രൊജക്റ്റുകള്‍ക്ക് ഇത് ബാധകമാവുകയില്ല. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്നെ തങ്ങളുടെ കെട്ടിടങ്ങളില്‍ സ്മോക്ക് - ഹീറ്റ് അലാമുകള്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഹൗസിംഗ് എക്സിക്യൂട്ടീവ് വക്താവ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.