എടപ്പാൾ ;ശുകപുരം ചന്തക്കുന്ന് പ്രദേശത്ത് കാട്ടുപന്നിശല്ല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ.പ്രദേശത്തെ നിരവധി കർഷകരുടെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചതായും പ്രദേശവാസികൾ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം പ്രസിഡണ്ട് ഫിറ്റ്വെൽ ഹസ്സന്റെ കൃഷിയിടത്തിലാണ് പന്നികളുടെ ആക്രമണത്തിൽ കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത. വാഴകൾ ,തെങ്ങുകൾ, ഇടിച്ചക്ക ,വാഴക്കുലകൾ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രദേശത്ത് തന്നെ വേറെയും തോട്ടങ്ങളിൽ പന്നികൾ നാശനഷ്ടം വരുത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശല്യക്കാരായ കാട്ടുപന്നികളെ പിടികൂടിയിരുന്നു.എന്നാൽ അന്നക്കമ്പാട് പ്രദേശത്തെ കാട്ടിൽ ഉണ്ടായിരുന്ന പന്നിക്കൂട്ടങ്ങൾ കൂട്ടത്തോടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവയെ അടിയന്തിരമായി പിടികൂടി കര്ഷകര്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.